
കോഴിക്കോട് : രണ്ടു പേർക്ക് കൂടി കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ 3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. (2 more people in Kozhikode test positive for amoebic encephalitis)
താമരശേരിയിൽ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതിന് പിന്നാലെയാണിത്. അനയയാണ് മരിച്ചത്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു.
ഓമശ്ശേരി, അന്നശേരി സ്വദേശികൾക്കാണ് സ്രവ പരിശോധനയിൽ രോഗം കണ്ടെത്തിയത്. ഇവരുടെ വീടുകളിൽ എത്തിയ ആരോഗ്യവകുപ്പ് ജല സാമ്പിളുകൾ ശേഖരിച്ചു.