കരിപ്പൂരിലെ മയക്കു മരുന്ന് വേട്ട: 1 കിലോ MDMA കൈപ്പറ്റാൻ എത്തിയ 2 പേർ കൂടി അറസ്റ്റിൽ | Drug

മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കരിപ്പൂരിലെ മയക്കു മരുന്ന് വേട്ട: 1 കിലോ MDMA കൈപ്പറ്റാൻ എത്തിയ 2 പേർ കൂടി അറസ്റ്റിൽ | Drug
Published on

മലപ്പുറം: കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പോലീസ് പിടിയിലായി. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു ഇരുവരും.(2 more people arrested in Drug bust in Karipur)

ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടിൽ എ. ലിജീഷ് ആന്റണി ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിനു പുറത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. ലിജീഷ് ആന്റണിയിൽ നിന്ന് എംഡിഎംഎ കൈപ്പറ്റാൻ വേണ്ടിയാണ് റഫ്നാസും ശിഹാബുദ്ദീനും എത്തിയത്. എന്നാൽ, ലിജീഷ് പിടിയിലായതറിഞ്ഞ് ഇവർ രക്ഷപ്പെടുകയായിരുന്നു.

ഇതോടെ പോലീസ് അന്വേഷണം വ്യാപകമാക്കുകയും, അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ ഇരുവരെയും പിടികൂടുകയുമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com