കൊല്ലം : പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്. എറണാകുളത്ത് നിന്നും വന്ന ബസിലാണ് ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാർ ഇറങ്ങിയശേഷം ഉടമസ്ഥൻ ഇല്ലാതെ കണ്ട ബാഗിൽ 2 കിലോ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ഗതാഗത മന്ത്രിയുടെ ബസ് തടയലിനുപിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം.