
കോഴിക്കോട് : കൊടുവള്ളി മാനിപുരം ചെറുപുഴയിൽ അമ്മക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളാണ് മൂവരും. 12 വയസ്സുള്ള മകനെ നാട്ടുകാർ രക്ഷപ്പെടുത്തി. 0 വയസ്സുള്ള പെൺകുട്ടിക്കായി തിരച്ചിൽ നടക്കുകയാണ്. ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.