
തിരുവനന്തപുരം: നെടുമങ്ങാട് വേങ്കവിളയിലെ നീന്തൽ പരിശീലന കേന്ദ്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു(children). ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. കുശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
ഇവർക്കൊപ്പം മറ്റു 5 കുട്ടികൾ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവർ മതിൽ ചാടി കടന്നാണ് പരിശീലന കേന്ദ്രത്തിൽ പ്രവേശിച്ചത്. 2 കുട്ടികളും അപകടത്തിൽ പെട്ടെന്ന് മനസിലായതിനെ തുടർന്ന് മറ്റ് 5 പേരും സമീപത്തെ ഓട്ടോസ്റ്റാന്റിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് കുട്ടികളെ പുറത്തെടുത്തത്.