Kerala
തൃശ്ശൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 2 പേർ ലഹരി വസ്തുക്കളുമായി പിടിയിൽ | narcotics
ഇവരുടെ പക്കൽ നിന്നും ഹാഷിഷ് ഓയിലും നൈട്രോസെപാം ഗുളികകളും പോലീസ് പിടിച്ചെടുത്തു
തൃശ്ശൂർ: തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റൗഡിയും കൂട്ടാളിയും പിടിയിൽ(narcotics). ഇവരുടെ പക്കൽ നിന്നും ഹാഷിഷ് ഓയിലും നൈട്രോസെപാം ഗുളികകളും പോലീസ് പിടിച്ചെടുത്തു.
വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ ചെറിയാൻ, രാജേഷ് രാജൻ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തതായാണ് വിവരം. ഇവർ ലഹരി വസ്തുക്കൾ വില്പന നടത്തുന്ന സംഘത്തിൽപെട്ടവരാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു.