

കോഴിക്കോട്: മടപ്പള്ളി ഗവ. കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന എന്ന 19 കാരിയാണ് മരിച്ചത്. നൃത്ത അധ്യാപിക കൂടിയായ ചന്ദനയുടെ വീട്ടിൽ രാവിലെ നൃത്തം അഭ്യസിക്കാൻ എത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.