
പാലക്കാട്: ചിറ്റൂരിൽ അനധികൃതമായി സൂക്ഷിച്ച കള്ള് എക്സൈസ് പിടികൂടി. ചിറ്റൂർ കോഴിപ്പതി വില്ലേജിൽ കുട്ടിയപ്പകൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും 690 ലിറ്റർ കള്ള് പിടിച്ചെടുത്തു.
പിന്നീട് നടത്തിയ പരിശോധനയിൽ വെങ്കിടാചലപതി എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും 1110 ലിറ്റർ കള്ളും ഉദ്യോഗസ്ഥർ കണ്ടെത്തി.പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് നൽകിയ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.വരും ദിവസങ്ങളിലും പ്രദേശത്ത് കർശന പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു.