
റിയാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജയിലിലെത്തി അബ്ദുൽ റഹീമിനെ കണ്ട് ഉമ്മ ഫാത്തിമ. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് കുടുംബം റഹീമിനെ കണ്ടത്. റഹീമിന്റെ മാതാവ് ഫാത്തിമയ്ക്കൊപ്പം സഹോദരൻ, അമ്മാവൻ എന്നിവരാണ് റഹീമിനെ കണ്ടത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയാണ് ഫാത്തിമ മകനെ കണ്ടത്. (Rahim)
കഴിഞ്ഞ ദിവസം ഫാത്തിമ ജയിലിൽ എത്തിയിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് റഹീം തയാറായിരുന്നില്ല. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്.