
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ വീണ് പതിനെട്ടുകാരൻ മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ഐറിന്‍ ജിമ്മിയാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ഐറിന്‍ മീനച്ചിലാറ്റിലെ ഒഴുക്കില്‍പ്പെട്ടത്. ഉടന്‍ തന്നെ ടീം എമര്‍ജന്‍സി കേരള അംഗങ്ങള്‍ കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐറിന്‍ രാത്രി ഏഴരയോടെ മരണപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.