മലപ്പുറം: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് മുഹമ്മദ് വദൂദ് (18) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തോട്ടിലൂടെ നീന്തി മറ്റൊരു സൈഡിൽ കയറാൻ നോക്കുകയായിരുന്നു വദൂദ്. അങ്ങനെയാണ് ഷോക്കേറ്റത്. സമീപത്ത് പോസ്റ്റ് ഉൾപ്പെടെ അപകട സാഹചര്യത്തിലാണെന്ന് നാട്ടുകാർ പറയുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.