
കടലിൽ വച്ച് തീ പിടിച്ച ചരക്കുകപ്പലിലെ ജീവനക്കാരെ മംഗ്ലൂരിലേക്ക് കൊണ്ടുപോകും(cargo ship). വാന്‍ഹായ് 503 എന്ന ചരക്കുകപ്പലാണ് കേരള തീരത്തിനടുത്തുവച്ച് അപകടത്തിൽ പെട്ടത്. കപ്പലിൽ ഉണ്ടായിരുന്ന 18 ജീവനക്കാരെ ഇതിനോടകം രക്ഷപെടുത്തി.
ഇവരെ മാംഗ്ലൂർ പോർട്ടിൽ എത്തിക്കും. ഇതിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 4 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. തായ്‌വാൻ, ചൈനീസ്, മ്യാന്മാർ പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ക്ലാസ് 3 യിൽപ്പെടുന്ന 157 കണ്ടൈനറുകളാണ് കപ്പലിൽ ഉള്ളത്. ഇവ ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ ഉൾപ്പടെയുള്ള നാലുതരം രാസപദാർത്ഥങ്ങളാണെന്ന് തിരിച്ചറിഞ്ഞു.