കോഴിക്കോട് : പേരാമ്പ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി കെ ആദര്‍ശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് പിടിയിലായത്.
പ്രതികളില്‍ ഒരാളായ അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച് പെൺകുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്. ഇവിടെ വെച്ചാണ് പീഡനം നടന്നത്.ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.
പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് വിട്ടു. പ്രതികളില്‍ മൂന്നുപേരെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.