മലപ്പുറം : രണ്ടു വർഷങ്ങൾക്ക് മുൻപ് സ്‌കൂളിൽ വച്ച് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മലപ്പുറത്ത് 17കാരനെ സംഘം ചേർന്ന് അതിക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. വണ്ടൂർ അയനിക്കോട് ഞായറാഴ്ച വെകുന്നേരമാണ് സംഭവം നടന്നത്. (17 year old brutally beaten by gang in Malappuram)
അൻഷിദ് എന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടിയുടെ കൈ പൊട്ടുകയും ശരീരത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
രണ്ടു പേരെ പ്രതി ചേർത്ത് കുടുംബത്തിൻ്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.