
കോവളം: ഹോസ്റ്റൽ കെട്ടിടത്തിന് സമീപത്തെ മാലിന്യക്കുഴിയിൽ ഒഴുകിയെത്തിയ വെളളക്കെട്ടിൽ വഴുതി വീണ 16-കാരന് ദാരുണാന്ത്യം.
വെളളാർ വാർഡ് കെ.എസ്.റോഡിൽ മുട്ടയ്ക്കാടുളള പെന്തകോസ്ത് മിഷന്റെ നിയന്ത്രണത്തിലുളള ക്രിസ്തുനിലയത്തിലെ അന്തേവാസിയായ മിഥുൻ ആണ് മരിച്ചത്. കാട്ടാക്കട ഉറിയക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകനാണ്. മരുതൂർക്കോണം പി.ടി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4.15 ഓടെയായിരുന്നു അപകടത്തിൽ പെട്ടത്.