സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ഭ്യാ​സം ന​ട​ത്തി​യ​ത് 16കാ​ര​ൻ ; കാ​റി​ന്‍റെ ആ​ർ​സി സ​സ്‌​പെ​ൻ​ഡ് ചെയ്യുമെന്ന് എം​വി​ഡി |MVD

കാ​ർ ഓ​ടി​ച്ച16​കാ​ര​ന് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് 25 വ​യ​സു​വ​രെ ത​ട​ഞ്ഞു.
MVD
Published on

കോ​ഴി​ക്കോ​ട് : സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ ഓ​ടി​ച്ചു ക​യ​റ്റി അ​ഭ്യാ​സ പ്ര​ക​ട​നം ന‌​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നടപടിയെടുത്തത് എം​വി​ഡി.കാ​ർ ഓ​ടി​ച്ച16​കാ​ര​ന് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് 25 വ​യ​സു​വ​രെ ത​ട​ഞ്ഞു. വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കാ​റി​ന്‍റെ ആ​ർ​സി സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് എം​വി​ഡി അ​റി​യി​ച്ചു.

കൂ​ത്താ​ളി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഫു​ട്ബോ​ള്‍ ടീം ​അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ രാ​വി​ലെ പ​ത്ത​ര​യോ​ടെ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് കാ​റെ​ത്തി​യ​ത്.

വ​ള​രെ വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ല​രും ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ശ​ബ്ദം കേ​ട്ട് അ​ധ്യാ​പ​ക​രെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ര്‍ റോ​ഡി​ലേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് അ​തി​വേ​ഗം ഓ​ടി​ച്ചു പോ​യി.‌അ​ധ്യാ​പ​ക​ര്‍ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ല്‍ പൈ​തോ​ത്ത് സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​റെ​ന്ന് തി​രി​ച്ച​റി​ഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com