
റിപ്പോർട്ട് : അൻവർ ഷരീഫ്
പതിനഞ്ചാമത് നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം ഫർസാനയുടെ “എൽമ” എന്ന നോവലിന്. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്, 25052/=രൂപയും, പ്രശസ്തിപത്രവും, ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ,ജോർജ്ഓണക്കൂർ,എം.ജി.കെ.നായർ, കെ.എസ്.പിള്ള എന്നിവരടങ്ങിയ വിധി നിർണ്ണയ സമിതിയാണ് വിജയിയെ പ്രഖ്യാപിച്ചത്.
മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയായ ഫർസാനയുടെ ആദ്യ നോവലാണ് “എൽമ”. നൂറനാട് ഹനീഫ് ചരമ വാർഷിക ദിനമായ ഓഗസ്റ്റ് 5ന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതിഹാളിൽ വെച്ച് പുരസ്കാരദാനം നിർവ്വഹിക്കുന്നതാണ്.