crime news
കൊല്ലപ്പെട്ട സുധീഷ്

15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കിയതിന്റെ വൈരാഗ്യം; 54കാരനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി

Published on

തൃശൂര്‍: ജില്ലയിലെ പൊന്നൂക്കരയില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

പതിനഞ്ചുവര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയില്‍ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് സുധീഷിന്റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്. സുധീഷിന്റെ മുതുകില്‍ ആസ്‌ട്രോ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു.തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധീഷ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നാണ് മരണപ്പെട്ടത്.

Times Kerala
timeskerala.com