ഷവർമ കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛർ‌ദിയും; 15 വിദ്യാർഥികൾ ആശുപത്രിയിൽ | Shawarma

പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്.
Shawarma
Published on

കാസർകോട്: കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിനു പിന്നാലെ അസ്വസ്‌ഥയും ഛർദിയുമുണ്ടായതിനെ തുടർന്ന് പതിനഞ്ചോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്സ (13), നഫീസത്ത് സുൽഫ (13) എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. ഷവർമക്ക് ദിവസങ്ങളുടെ പഴക്കമുള്ളതായി പരാതിയുണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com