പാലക്കാട് : പാലക്കാട് വടക്കഞ്ചേരി മംഗലത്ത് ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് അടിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു.മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തൃശൂർ - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാർ ചേര്‍ന്ന് ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.