തു​ണി​സ​ഞ്ചി ഉ​ള്‍​പ്പെ​ടെ 15 ഇ​നം; ഓണക്കിറ്റ് വി​ത​ര​ണം ഓ​ഗ​സ്റ്റ് 18 മു​ത​ല്‍

ഓണക്കിറ്റ്
Published on

തി​രു​വ​ന​ന്ത​പു​രം: ഓണത്തിന് എ​എ​വൈ കാ​ർ​ഡു​കാ​ർ​ക്കും ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും തു​ണി സ​ഞ്ചി ഉ​ള്‍​പ്പെ​ടെ 15 ഇ​നം സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും നി​യോ​ജ​​ക​മ​ണ്ഡ​ലം ആ​സ്ഥാ​ന​ത്തും ആ​രം​ഭി​ക്കു​ന്ന ഓ​ണ​ച്ച​ന്ത​ക​ളു​ടെ ഉ​ദ്ഘാ​ട​നം 25ന് ​വൈ​കു​ന്നേ​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും, 26, 27 തീ​യ​തി​ക​ളി​ലാ​യി മ​റ്റ് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജി​ല്ലാ ഫെ​യ​റു​ക​ളും തു​ട​ങ്ങുമെന്നും മന്ത്രി പറഞ്ഞു. ഓ​ഗ​സ്റ്റ് 18 മു​ത​ല്‍ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. വ​ന്‍​പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ് എ​ന്നീ സ​ബ്സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചി​ട്ടു​ണ്ട്. വ​ന്‍ പ​യ​റി​ന് 75 രൂ​പ​യി​ല്‍ നി​ന്നും 70 രൂ​പ​യാ​യും തു​വ​ര പ​രി​പ്പി​ന് 105 രൂ​പ​യി​ല്‍ നി​ന്ന് 93 രൂ​പ​യാ​യു​മാ​ണ് വി​ല കു​റ​ച്ച​ത്. സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍​കു​ന്ന മു​ള​കി​ന്‍റെ അ​ള​വ് അ​ര കി​ലോ​യി​ല്‍ നി​ന്നും ഒ​രു കി​ലോ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് ശ​ബ​രി ബ്രാ​ന്‍​ഡി​ല്‍ സ​ബ്‌​സി​ഡി​യാ​യും നോ​ണ്‍ സ​ബി​സി​ഡി​യാ​യും വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണം ചെ​യ്യും. മ​റ്റ് ബ്രാ​ന്‍​ഡു​ക​ളു​ടെ വെ​ളി​ച്ചെ​ണ്ണ​യും എം​ആ​ര്‍​പി​യെ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓണാഘോഷം: വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും

ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷം ഒരു പൊതു തീം അടിസ്ഥാനമാക്കിയാവും നടത്തുക. പൊതു ഡിസൈനും ഉണ്ടാവും. ഘോഷയാത്രയും പൊതു തീം അടിസ്ഥാനമാക്കിയാവുമെന്ന് മന്ത്രി പറഞ്ഞു. വേദികളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് പരിപാടികൾ ഇടകലർത്തി സംഘടിപ്പിക്കുന്നതും പരിഗണിക്കും.

നഗരത്തിലെ വൈദ്യുതാലങ്കാരം രാത്രി ഒരു മണി വരെ ജനങ്ങൾക്ക് കണ്ട് ആസ്വദിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുന്നതിന് പൊലീസിന് നിർദ്ദേശം നൽകുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിദേശികൾ എത്തുന്നുണ്ടെങ്കിൽ അവർക്കും പ്രത്യേക പവലിയൻ ആകർഷകമായ രീതിയിൽ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ, വ്‌ളോഗർമാർ എന്നിവർക്കും പ്രത്യേക സൗകര്യം സജ്ജീകരിക്കും.

മാലിന്യ നിർമാർജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗ്രീൻപ്രോട്ടോക്കോൾ കമ്മിറ്റിയുടെ ശ്രദ്ധയുണ്ടാവണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എല്ലാത്തവണയും നഗരശുചീകരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാറുണ്ട്. അതു തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ബോധവത്ക്കരണവും ആലോചിക്കും. പ്രത്യേക മീഡിയ സെൽ നേരത്തെ തുടങ്ങും. കേരളീയം പരിപാടിയുടേതിന് സമാനമായ രീതിയിൽ ഫുഡ്‌ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഫുഡ് സ്റ്റാളുകളും ആകർഷകമായ രീതിയിൽ സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം വിപണന മേളകളും ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളിലും ജാഗ്രത പുലർത്തും. എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com