കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന് മരിച്ചു. കോഴിക്കോട് പന്നൂര് സ്വദേശി മുഹമ്മദ് സയാന് ആണ് മരണപ്പെട്ടത്.
എളേറ്റില്‍ വട്ടോളി എംജെ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാർഥിയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.