
മേപ്പാടി: വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ചതിന് ശേഷം വിദ്യാർത്ഥികൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു(14 Students Are in Hospital After Eating Candy). മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് മിഠായി കഴിച്ചതിന് ശേഷം ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. പതിനാല് കുട്ടികളെയാണ് ഇത്തരത്തിൽ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനത്തിന് നല്‍കിയ മിഠായി കഴിച്ചതിന് ശേഷമായിരുന്നു സംഭവം. സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ മിഠായി ആണ് ക്ലാസ്സില്‍ വിതരണം ചെയ്തത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാരും രക്ഷിതാക്കളും വ്യക്തമാക്കി. മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.