arrest

13 കാരനുനേരെ ലൈംഗിക അതിക്രമം ; അധ്യാപകനെതിരെ പോക്സോ കേസ് |pocso case

കിടങ്ങന്നൂർ കാക്കനാട്ട് പുതു പറമ്പിൽ വീട്ടിൽ എബ്രഹാം അലക്സാണ്ടർ (62) ആണ് അറസ്റ്റിലായത്.
Published on

പത്തനംതിട്ട : പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അധ്യാപകനെതിരെ പുതിയ കേസ്. ട്യൂഷൻ സെന്‍റര്‍ നടത്തിപ്പുകാരനായ അധ്യാപനാണ് രണ്ടാമതും പോക്സോ കേസിൽ പ്രതിയായത്. പുതിയ കേസിൽ ജയിലിലെത്തിയ ആറന്മുള പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

കിടങ്ങന്നൂർ ജംഗ്ഷനിലെ സെന്‍റ് മേരീസ് കോളേജ് ട്യൂഷൻ സെന്‍റർ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ കിടങ്ങന്നൂർ കാക്കനാട്ട് പുതു പറമ്പിൽ വീട്ടിൽ എബ്രഹാം അലക്സാണ്ടർ ( 62) ആണ് അറസ്റ്റിലായത്.

മെഴുവേലി സ്വദേശിയായ 13 കാരന്‍റെ മൊഴിപ്രകാരമാണ് പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. 28ന് വൈകിട്ട് നാലരയ്ക്കാണ് ഇരുവരോടും ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്.ഇവിടെ പഠിക്കുന്ന മറ്റൊരു 13 കാരനുനേരെ ലൈംഗിക അതിക്രമം നടത്തിയതിന് ആദ്യ പോക്സോ കേസ്‌ എടുത്തത്.

ഈ കേസിൽ പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്‌തു. ക്ലാസിനിടെ കുട്ടികളെ കൊണ്ട് തന്‍റെ സ്വകാര്യഭാഗത്ത് പിടിപ്പിക്കുകയും, കുട്ടികളുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു പ്രതി.

Times Kerala
timeskerala.com