
തിരുവനന്തപുരം: സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സപ്ലൈകോ ഓണവിപണികള്‍ സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുമെന്നും 13 ഇനം നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആറ് ലക്ഷം പേർക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം ചെയ്യുന്നത്.
ജൈവ പച്ചക്കറിയും ഓണം ഫെയറുകളിൽ ഒരുക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും പിണറായി വിജയന് അറിയിച്ചു.
വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളും. ദുരന്തബാധിതർക്ക് പെട്ടെന്നുള്ള ആവശ്യത്തിനായി ഈടില്ലാതെ വായ്പ നൽകുമെന്നും അദ്ദേഹം അറിയിച്ചു. 75 സർക്കാർ ക്വാർട്ടേഴ്സുകൾ നിലവിൽ താമസയോഗ്യമാണ്. പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കും. 219 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ തുടരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.