കൊച്ചി : അയ്യമ്പുഴയിൽ 12കാരിയുടെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് മെഡിക്കൽ ഓഫീസർ. ജെനീറ്റ ഷിജുവിൻ്റെ മരണത്തിൽ പേവിഷബാധ സംബന്ധിച്ച പരിശോധന ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി. (12 years old girl's death in Ernakulam)
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കുട്ടി മരിച്ചത്. മരണ കാരണം വ്യക്തമാകണമെങ്കിൽ ഇനി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരേണ്ടതായുണ്ട്.