ബട്ടർ ചിക്കൻ കഴിച്ച 12 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

കുൂട്ടികളും സ്ത്രീകളും അടക്കമുള്ളവർക്കാണ് ശാരീരിക പ്രയാസം നേരിട്ടത്.
food poison
Published on

കൊച്ചി: എറണാകുളം കാക്കനാട് ചിറ്റേത്തുകരയിൽ 12 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കുൂട്ടികളും സ്ത്രീകളും അടക്കമുള്ളവർക്കാണ് ശാരീരിക പ്രയാസം നേരിട്ടത്.

കഴിഞ്ഞ ദിവസം തൊഴിലാളികൾ ബട്ടർ ചിക്കൻ കറി ഉണ്ടാക്കിയിരുന്നു. പിന്നീട് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇവർ മറ്റൊരു വീട്ടിൽ വെച്ച് ഈ ചിക്കൻ കറി ചൂടാക്കി കഴിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവത്തിൽ കൂടുതൽ വിവരം ലഭ്യമല്ല.

Related Stories

No stories found.
Times Kerala
timeskerala.com