സ്കൂളിൽ യൂണിഫോമിന്റെ അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

sexually assaulted

തിരുവനന്തപുരം: സ്വകാര്യ സ്കൂളിൽ യൂണിഫോമിന്റെ അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ തയ്യൽക്കാരൻ അറസ്റ്റിൽ. ശംഖുമുഖം സ്വദേശി അജീമാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18നായിരുന്നു, തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ വച്ച് അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.

ഇക്കാര്യം കുട്ടി മാതാപിതാക്കളോട് പറയുകയും, സ്കൂള്‍ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സ്കൂള്‍ അധികൃതർ നടപടി സ്വീകരിക്കാത്തിനെ തുടർന്നാണ് കുട്ടിയുടെ കുടുംബം സിഡബ്ല്യുസിയെ സമീപിച്ചത്. സിഡബ്ല്യുസി നൽകിയ റിപ്പോർട്ട് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com