മലപ്പുറത്ത് 11കാരിക്ക് മസ്തിഷ്‌ക ജ്വരം ; കുട്ടി തോട്ടില്‍ കുളിച്ചിരുന്നതായി കണ്ടെത്തല്‍ |encephalitis

മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
encephalitis
Published on

മലപ്പുറം: തേഞ്ഞിപ്പലത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച സംഭവത്തിൽ പുതിയ കണ്ടെത്തൽ. കുട്ടി സമീപത്തെ തോട്ടിലും കോഴിക്കോട്ടെ സ്വകാര്യ കുളത്തിലും കുട്ടി കുളിച്ചിരുന്നതായി പഞ്ചായത്ത് അംഗം സുലൈമാന്‍ പറഞ്ഞു.

പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തോട്ടില്‍ നിന്നുള്ള വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായും പഞ്ചായത്തംഗം വെളുപ്പെടുത്തി.

മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com