പ​ത്താം ക്ലാ​സു​കാ​ർ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു |school ragging

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാം ക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
kerala police
Published on

പാ​ല​ക്കാ​ട് : പ​ത്താം ക്ലാ​സു​കാ​രാ​യ ആ​റ് പേ​ർ ചേ​ർ​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.

ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ കു​ട്ടി​യെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത് പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യൂണിഫോം ധരിച്ചില്ലെന്ന് ആരോപിച്ച് എട്ടാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവത്തിൽ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ പിതാവിന്റെ പരാതി പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കല്ലടിക്കോട് പൊലീസ് ജുവൈനല്‍ ബോര്‍ഡിന് കൈമാറി.

Related Stories

No stories found.
Times Kerala
timeskerala.com