ആര്യനാട് ബൈക്ക് അപകടം: പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; പിതാവിന് ഗുരുതര പരിക്ക് | Accident

ആൻസിയുടെ മൃതദേഹം നിലവിൽ ആര്യനാട് ഗവൺമെൻ്റ് ആശുപത്രിയിലാണ് ഉള്ളത്
10th grade student dies tragically in accident in Trivandrum
Published on

തിരുവനന്തപുരം : ആര്യനാട് ബൈക്ക് അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു, ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസി (15) ആണ് ദാരുണമായി മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.(10th grade student dies tragically in accident in Trivandrum )

ക്ലാസ് കഴിഞ്ഞ് പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളനാട് ഭാഗത്തുനിന്നും വന്ന ഒരു ബുള്ളറ്റും ബിനീഷ് ഓടിച്ചിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ആൻസി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന പിതാവ് ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആൻസിയുടെ മൃതദേഹം നിലവിൽ ആര്യനാട് ഗവൺമെൻ്റ് ആശുപത്രിയിലാണ് ഉള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Related Stories

No stories found.
Times Kerala
timeskerala.com