ഡ്രൈ ഡേയിൽ വില്പന നടത്താനായി വീട്ടില്‍ സൂക്ഷിച്ചത് 103 ലിറ്റര്‍ മദ്യം പിടികൂടി |liquor seized

റസിഡന്‍സ് നഗറിലെ വില്‍സണ്‍ (44) എന്നയാളെ കൊല്ലം എക്‌സൈസ് അറസ്റ്റ്‌ ചെയ്തു.
liquor seized
Published on

കൊല്ലം : ഡ്രൈ ഡേയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 103 ലിറ്റര്‍ മദ്യം പിടികൂടി.നീരാവില്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 206 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തത്. നീരാവില്‍ അക്ഷരമുറ്റം റസിഡന്‍സ് നഗറിലെ വില്‍സണ്‍ (ജോണ്‍പോള്‍-44) എന്നയാളെ കൊല്ലം എക്‌സൈസ് അറസ്റ്റ്‌ ചെയ്തു.

കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 226 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. അതില്‍ 123 ലിറ്റര്‍ കേരളത്തില്‍ വില്‍പ്പന അവകാശമില്ലാത്ത അന്യസംസ്ഥാന മദ്യമാണ്. ഇത് കടത്തിയതിന് തേവള്ളി കോട്ടയ്ക്കകം വാര്‍ഡില്‍ ജോസഫ് എന്നയാളെ റിമാന്‍ഡ് ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com