ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ |Cannabis seized

19 ലാപ് ടോപ് ബാഗുകൾക്കുള്ളിൽ പ്രത്യേക കവറിൽ കഞ്ചാവ് കണ്ടെത്തിയത്.
cannabis seized
Published on

ആലപ്പുഴ : ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടതിന് പിന്നാലെയാണ് കഞ്ചാവ് ചാക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

19 ലാപ് ടോപ് ബാഗുകൾക്കുള്ളിൽ പ്രത്യേക കവറിൽ തയ്ച്ചു ചേർത്ത നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവിന്റെ രൂക്ഷ ഗന്ധം പ്ലാറ്റ്ഫോമിൽ പടർന്നു. തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്. ആർക്കോ വേണ്ടി പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com