Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCrimeഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി: നടുങ്ങി കോട്ടയം | Suicide

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി: നടുങ്ങി കോട്ടയം | Suicide

🎙️ Latest Podcast

കോട്ടയം: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64), ഭാര്യ ബിന്ദു (58) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്ന് ബിന്ദുവിനെ സുധാകരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Husband commits suicide after killing wife in Kottayam)

ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ സുധാകരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഭാര്യ ബിന്ദുവിനെ വീടിനുള്ളിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർ തമ്മിൽ നേരത്തെ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇവർക്ക് സുദീപ്, സുമിത്, സുബിത എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്. സംഭവസമയത്ത് മക്കളാരും വീട്ടിൽ ഉണ്ടായിരുന്നില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.