Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപുതിയ ഉല്‍പ്പന്നങ്ങളും, ആകര്‍ഷകമായ ഓണം ഓഫറുകളുമായി സോണി ഇന്ത്യ

പുതിയ ഉല്‍പ്പന്നങ്ങളും, ആകര്‍ഷകമായ ഓണം ഓഫറുകളുമായി സോണി ഇന്ത്യ

🎙️ Latest Podcast

കൊച്ചി: സോണി ഇന്ത്യ ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചു. സിനിമ ഈസ് കമിംഗ് ഹോംچ എന്ന ആശയത്തിലൂന്നി കേരളത്തിലെ വീടുകളിലേക്ക് നൂതന ഉത്പന്നങ്ങളുടെയും വിനോദത്തിന്‍റെയും സന്തോഷം എത്തിക്കാനാണ് ഓണം എക്സ്ക്ലൂസീവ് ഓഫറുകളിലൂടെ സോണി ഇന്ത്യ ലക്ഷ്യമിടുന്നത്.

സോണി ബ്രാവിയ ടെലിവിഷനുകള്‍, ഹോം തിയേറ്ററുകള്‍, പാര്‍ട്ടി സ്പീക്കറുകള്‍, ഡിജിറ്റല്‍ ഇമേജിങ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം സോണി എക്സ്ക്ലൂസീവ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15 വരെ ഈ ഓഫറുകള്‍ ലഭ്യമാണ്. ഈ ഉത്സവ സീസണില്‍ 25 ശതമാനം വളര്‍ച്ചയാണ് സോണി ലക്ഷ്യമിടുന്നത്.

സോണി ബ്രാവിയ ടെലിവിഷന്‍ നിരയില്‍ തിരഞ്ഞെടുത്ത 43 ഇഞ്ച് മോഡലുകള്‍ക്ക് 18/0, 15/0 ഇഎംഐ ഫിനാന്‍സ് സ്കീമുകള്‍ ലഭ്യമാവും. മിക്ക മോഡലുകള്‍ക്കും 2,995 രൂപയുടെ ഫിക്സഡ് ഇഎംഐയും, 0, 3, 6, 9 മാസ കാലാവധിയില്‍ പൈന്‍ ലാബ്സ് ഇഎംഐ സ്കീമുകളും, 25,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ വാങ്ങുന്ന തിരഞ്ഞെടുത്ത ബ്രാവിയ ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറന്‍റിയും, പരിമിത കാലത്തേക്കുള്ള ഓഫറെന്ന നിലയില്‍ തിരഞ്ഞെടുത്ത ബ്രാവിയ ടിവികള്‍ക്ക് ഒരു ഇഎംഐ സൗജന്യമായും ലഭിക്കും. ഈ ഓഫറുകള്‍ക്ക് പുറമെ മുന്‍നിര 98 ഇഞ്ച് ബ്രാവിയ ടെലിവിഷന് 19,995 രൂപയുടെ പ്രത്യേക ഫിക്സഡ് ഇഎംഐയും ലഭ്യമാണ്.

ഹോം തിയേറ്ററുകള്‍ക്ക് 15/0 ഇഎംഐ സ്കീം, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയാണ് ഓഫര്‍. തിരഞ്ഞെടുത്ത പാര്‍ട്ടി സ്പീക്കര്‍ മോഡലുകള്‍ക്ക് 1,595 രൂപ മുതലും, തിരഞ്ഞെടുത്ത ഹെഡ്ഫോണ്‍ മോഡലുകള്‍ക്ക് പ്രതിമാസം 721 രൂപയില്‍ തുടങ്ങുന്ന ഇഎംഐയും ലഭ്യമാണ്.

സോണി ആല്‍ഫ ക്യാമറകള്‍ ഓണം ഓഫര്‍ കാലയളവില്‍ 1,31,560 രൂപ വരെ കിഴിവോടെ സ്വന്തമാക്കാം. 128 ജിബി ഹൈസ്പീഡ് മെമ്മറി കാര്‍ഡ്, അഡീഷണല്‍ റീചാര്‍ജബിള്‍ ബാറ്ററി, ബാറ്ററി ചാര്‍ജര്‍ എന്നിവ ഉള്‍പ്പെടുന്ന 32,560 രൂപയുടെ സൗജന്യ സമ്മാനങ്ങളും ഇതോടൊപ്പം ലഭിക്കും. കൂടാതെ ഈസി ഇഎംഐ ഓപ്ഷനുകളും 2+1 വര്‍ഷത്തെ വാറണ്ടിയും ലഭ്യമാണ്. ഈ ഓഫറുകള്‍ ആഗസ്റ്റ് 31 വരെ മാത്രമായിരിക്കും.

കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും സമയമാണ് ഓണമെന്നും, ഈ നിമിഷങ്ങള്‍ ഒരുമിച്ച് ആസ്വദിക്കുന്നതില്‍ സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഓണം ഓഫറുകളെക്കുറിച്ച് സംസാരിച്ച സോണി ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ സതീഷ് പത്മനാഭന്‍ പറഞ്ഞു. ബ്രാവിയ 5 എക്സ്ആര്‍ മിനി എല്‍ഇഡി, ബ്രാവിയ തിയേറ്റര്‍ സിസ്റ്റം 6 സൗണ്ട്ബാര്‍ തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങള്‍, തിരഞ്ഞെടുത്ത ബ്രാവിയ മോഡലുകള്‍ക്ക് 3 വര്‍ഷത്തെ വാറന്‍റി, ആകര്‍ഷകമായ ഉത്സവ ഓഫറുകള്‍ എന്നിവയിലൂടെ ഈ ഓണം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്പെഷ്യല്‍ ആക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.