Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaകേരളത്തിന് സമ്മാനവുമായി റെയിൽവേ: 16 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ | Trains

കേരളത്തിന് സമ്മാനവുമായി റെയിൽവേ: 16 ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ | Trains

തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന പ്രധാന ദീർഘദൂര ട്രെയിനുകൾക്കും ലോക്കൽ സർവീസുകൾക്കും വിവിധ സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ചെറുകിട സ്റ്റേഷനുകളെ ആശ്രയിക്കുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ തീരുമാനം. പ്രധാനമായും ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിലും, നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസിന് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിലും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. മധുരൈ – ഗുരുവായൂർ എക്‌സ്പ്രസ് ഇനി മുതൽ ചെറിയനാട് സ്‌റ്റേഷനിലും നിർത്തും.(Railway’s gift to Kerala, 16 trains will have more stops)

തിരുവനന്തപുരം – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിലും, നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസിന് പരപ്പനങ്ങാടിയിലും പുതിയ സ്റ്റോപ്പുകൾ ലഭിച്ചു. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിലും, നാഗർകോവിൽ – കോട്ടയം എക്‌സ്പ്രസിന് ധനുവച്ചപുരത്തും സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് കണ്ണൂർ സൗത്ത് സ്‌റ്റേഷനിലും, പുനലൂർ – മധുരൈ എക്‌സ്പ്രസ് ബാലരാമപുരം സ്‌റ്റേഷനിലും, പാലരുവി എക്‌സ്പ്രസ് കിളിക്കൊല്ലൂർ സ്‌റ്റേഷനിലും നിർത്തുന്നതാണ്.

കൂടാതെ, തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ്, എറണാകുളം – പുണെ എക്‌സ്പ്രസ് എന്നിവയ്ക്ക് വടകരയിലും, ഹിസാർ – കോയമ്പത്തൂർ എക്‌സ്പ്രസിന് തിരൂരിലും പുതിയ സ്റ്റോപ്പുകൾ ലഭിച്ചു. ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസിന് കൊല്ലങ്കോട് സ്‌റ്റേഷനിലും, എറണാകുളം – കായംകുളം മെമുവിന് ഏറ്റുമാനൂരിലും, നിലമ്പൂർ – ഷൊർണൂർ മെമുവിന് തുവ്വൂർ സ്‌റ്റേഷനിലും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. പുതിയ സ്റ്റോപ്പുകൾ നിലവിൽ വരുന്നതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ റെയിൽവേ ഉടൻ ഔദ്യോഗികമായി പുറത്തിറക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala