തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഒ.ജെ. ജനീഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുകയുടെ ഒരു വിഹിതം നൽകി കുഴൂർ തുമ്പരശേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ജനീഷിന്റെ അമ്മ പുഷ്പയുടെ സുഹൃത്തുക്കളും അയൽക്കൂട്ടം അംഗങ്ങളുമായ ഒരു കൂട്ടം സ്ത്രീകളാണ് തങ്ങളുടെ സഹപ്രവർത്തകയുടെ മകൻ ജനപ്രതിനിധിയാകാൻ മത്സരിക്കുന്നതിന്റെ സന്തോഷത്തിൽ തുക സമാഹരിച്ചു നൽകിയത്.(Women give a share of the amount to Adv. OJ Janeesh for Assembly elections)
ആരോഗ്യപ്രശ്നങ്ങൾ കാരണം പുഷ്പ ഇപ്പോൾ തൊഴിലുറപ്പ് ജോലിക്ക് പോകുന്നില്ലെങ്കിലും അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. ജനീഷിന്റെ വീട്ടുമുറ്റത്ത് വെച്ച് നടന്ന അയൽക്കൂട്ട യോഗത്തിൽ വെച്ചാണ് അംഗങ്ങൾ തുക കൈമാറിയത്.
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കേണ്ട 10,000 രൂപയുടെ ഒരു ഭാഗമാണ് ഈ സാധാരണക്കാരായ തൊഴിലാളികൾ ചേർന്ന് സ്വരൂപിച്ചത്. ഒരു സാധാരണ കുടുംബത്തിൽ നിന്ന് പൊതുപ്രവർത്തന രംഗത്തെത്തിയ ജനീഷിന് നാട്ടുകാരുടെ ഈ സ്നേഹസമ്മാനം വലിയ ആവേശമാണ് നൽകുന്നത്.

