മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മുസ്ലീം ലീഗ് സമ്മർദ്ദം ചെലുത്തില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നിലപാടും ലീഗ് സ്വീകരിക്കില്ലെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. (Will not put UDF in crisis, says PK Kunhalikutty about the post of Deputy Chief Minister)
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഈ ആത്മവിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസിന് ലീഗ് പൂർണ്ണ പിന്തുണ നൽകി.
തർക്കങ്ങളില്ലാതെ ഭരണനേതൃത്വത്തെ നിശ്ചയിക്കാൻ കോൺഗ്രസിന് സാധിക്കണം. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അങ്ങോട്ട് ആവശ്യപ്പെടില്ല. എല്ലാ പിന്തുണയും നൽകിയെന്നും അദ്ദേഹം പറഞ്ഞു.

