Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്': ആഞ്ഞടിച്ച് ഷോൺ ജോർജ് | Shaun...

‘ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’: ആഞ്ഞടിച്ച് ഷോൺ ജോർജ് | Shaun George

🎙️ Latest Podcast

കോട്ടയം: ക്രൈസ്തവ സഭയ്ക്കെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്. സഭ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പാർട്ടിക്കും തിരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(There are those in the church who are working for some people, Shaun George lashes out)

സഭയ്ക്കുള്ളിൽ ചിലർ വിടുപണി ചെയ്യുന്നുണ്ടെന്ന് ഷോൺ ജോർജ് ആരോപിച്ചു. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്ത് പ്രയോജനമാണുണ്ടായത്? പത്രവും ഇത്തരത്തിൽ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സഭയുമായി ബന്ധപ്പെട്ട എഫ്‌സിആർഎ ബില്ല് മാറ്റിവെപ്പിച്ചത് ബിജെപിയുടെ സമ്മർദ്ദപ്രകാരമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ തിരിച്ചും അതേ നിലപാട് തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലാ മണ്ഡലത്തിലെ തന്റെ പ്രധാന എതിരാളിയായ മാണി സി. കാപ്പനെ ഷോൺ ജോർജ് പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.