Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026ഒറ്റപ്പാലത്ത് ചുവരെഴുതി പ്രചാരണം തുടങ്ങി സുരേഷ് ഗോപി: ഒപ്പം മേജർ രവിയും...

ഒറ്റപ്പാലത്ത് ചുവരെഴുതി പ്രചാരണം തുടങ്ങി സുരേഷ് ഗോപി: ഒപ്പം മേജർ രവിയും | Suresh Gopi

🎙️ Latest Podcast

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തിയാണ് മണ്ഡലത്തിലെ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തത്. മേജർ രവി ബിജെപി സ്ഥാനാർത്ഥിയായി എത്തുമെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് ഇത്.(Suresh Gopi started his campaign by writing on the wall in Ottapalam)

സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സസ്പെൻസ് നിലനിർത്തുന്ന മറുപടിയാണ് മേജർ രവി നൽകിയത്. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയത് ശരിയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ പാർട്ടിയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ തനിക്ക് സ്ഥിരീകരണം നൽകാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

താനൊരു പച്ച വള്ളുവനാടൻകാരനാണെന്നും ഇവിടത്തെ ഭാഷയോടും സംസ്കാരത്തോടും തനിക്ക് വലിയ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എറണാകുളത്തുള്ള തന്റെ വോട്ട് ഒറ്റപ്പാലത്തേക്ക് മാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.