പെരുമ്പാവൂർ: കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വരാനിരിക്കെ, പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പിള്ളിക്ക് Eldhose Kunnappilly) സീറ്റ് നൽകണമെന്ന ആവശ്യവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ‘പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളിക്കൊപ്പം’ എന്ന ബാനറുകളുമായി കുറുപ്പുംപടിയിൽ നടന്ന പ്രകടനത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളും ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.
എൽ.ഡി.എഫിന്റെ പക്കൽ നിന്നും മണ്ഡലം തിരിച്ചുപിടിച്ച ജനകീയ നേതാവാണ് എൽദോസ് എന്നും അദ്ദേഹത്തെ മാറ്റുന്നത് തിരിച്ചടിയാകുമെന്നുമാണ് പ്രവർത്തകരുടെ വാദം.എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് ഈ മാസം 26-ന് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ അത് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്.
എൽദോസിന് പകരം മനോജ് മൂത്തേടനെ സ്ഥാനാർഥിയാക്കാൻ നീക്കമുണ്ടെന്ന സൂചനകൾ പുറത്തുവന്നതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും മത്സരിച്ചാൽ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പെരുമ്പാവൂരിലെ ഈ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
Story Summary:
Congress workers in Perumbavoor held a protest march demanding that sitting MLA Eldhose Kunnappilly be reconsidered for the upcoming election. While party leaders consider Manoj Moothedan as an alternative due to Kunnappilly’s ongoing sexual assault case, local workers emphasize his popularity. The high command remains cautious as the court is set to hear the case on March 26.

