Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഞങ്ങൾക്ക് ഡീൽ ജനങ്ങളുമായി മാത്രം': തൃത്താല തിരിച്ചു പിടിക്കുമെന്ന് ഷാഫി പറമ്പിലും...

‘ഞങ്ങൾക്ക് ഡീൽ ജനങ്ങളുമായി മാത്രം’: തൃത്താല തിരിച്ചു പിടിക്കുമെന്ന് ഷാഫി പറമ്പിലും VT ബൽറാമും | Shafi Parambil

🎙️ Latest Podcast

പാലക്കാട്: തൃത്താല മണ്ഡലത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഷാഫി പറമ്പിൽ എംപി. രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഷാഫി, യുഡിഎഫിന് ‘ഡീൽ’ ജനങ്ങളുമായി മാത്രമാണെന്ന് വ്യക്തമാക്കി.(Our only deal is with the people, Shafi Parambil and VT Balram )

പാലക്കാട്ടെ മുസ്‌ലിം വോട്ടുകൾ വിഭജിക്കാൻ കഴിയില്ല എന്നും, തനിക്കും രാഹുൽ മാങ്കൂട്ടത്തിലിനും ലഭിച്ച പിന്തുണ ഇക്കുറിയും യുഡിഎഫിന് തന്നെ ലഭിക്കുമെന്ന് ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃത്താലയ്ക്ക് ബൽറാമാണ് ബെസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃത്താലയിൽ എത്തുന്നത് വി.ടി. ബൽറാമിന് അനുകൂല തരംഗമുണ്ടാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.