പാലക്കാട്: പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ വീണ്ടും മത്സരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശം തള്ളി സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. മുഹ്സിനെ ഒഴിവാക്കി മൂന്ന് പേരടങ്ങുന്ന പുതിയ സാധ്യതാ പട്ടിക ജില്ലാ നേതൃത്വം തയ്യാറാക്കി. ഏറെ അപ്രതീക്ഷിതമായ നീക്കമാണിത്.(Muhammed Muhsin is not on the CPI list in Pattambi)
മുഹമ്മദ് മുഹ്സിന് പകരം പന്ന്യൻ രവീന്ദ്രൻ, ഒ.കെ. സൈതലവി, കെ. ഷാജഹാൻ എന്നിവരെ പരിഗണിക്കുന്നുണ്ട്. മുഹമ്മദ് മുഹ്സിൻ തന്നെ വീണ്ടും മത്സരിക്കണമെന്നായിരുന്നു പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ ഏകാഭിപ്രായത്തിലുള്ള തീരുമാനം. ഈ ഘടകങ്ങളെല്ലാം അവഗണിച്ചാണ് ജില്ലാ നേതൃത്വത്തിന്റെ നടപടി.
ജില്ലാ കമ്മിറ്റിയുടെ പട്ടികയിൽ സംസ്ഥാന നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിർണ്ണായകം. പട്ടാമ്പിയിൽ മികച്ച ഭൂരിപക്ഷത്തിലാണ് മുഹമ്മദ് മുഹ്സിൻ വിജയിച്ചത്.

