Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026തൃശൂരിൽ വോട്ട് ചെയ്ത് മടങ്ങിയയാൾ കുഴഞ്ഞു വീണു മരിച്ചു | Voting

തൃശൂരിൽ വോട്ട് ചെയ്ത് മടങ്ങിയയാൾ കുഴഞ്ഞു വീണു മരിച്ചു | Voting

🎙️ Latest Podcast

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വാണിയംപാറ ഇ.കെ.എം. യുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലാണ് സംഭവം. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് ആണ് മരിച്ചത്.(Man dies after collapsing while returning after voting in Thrissur)

വ്യാഴാഴ്ച രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വീൽചെയറിൽ ഇരുത്തി. എന്നാൽ വീൽചെയറിലേക്ക് മാറ്റുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

ആംബുലൻസ് വിളിക്കുകയും തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.