കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും കൈക്കൊള്ളുമെന്ന് കെ. സുധാകരൻ എം.പി. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന സൂചനകൾ നൽകിയിരുന്ന സുധാകരൻ, പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നിലപാടിൽ അയവ് വരുത്തിയത് എന്നാണ് സൂചന.(K Sudhakaran says The high command and the party will decide on him contesting in Assembly elections)
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിനിടെ സുധാകരൻ വികാരാധീനനായി. വാക്കുകൾ പൂർത്തിയാക്കാനാവാതെ അദ്ദേഹം ഒരു വേള വിതുമ്പി.
പലപ്പോഴും തന്നെ രക്ഷിച്ചത് രമേശനാണ്. താൻ ഇന്നും ജീവിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ കാവൽ കൊണ്ടാണ് എന്ന് സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകിട്ട് നാല് മണിക്ക് തീയതികൾ പ്രഖ്യാപിക്കാനിരിക്കെ സുധാകരൻ നിലപാടിൽ അയവ് വരുത്തിയത് നിർണ്ണായകമാണ്.

