Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKerala Assembly Election 2026K സുധാകരന് അതൃപ്തിയോ?: ഡൽഹിയിൽ നിന്ന് തിരികെ മടങ്ങി, നാട്ടിൽ പരിപാടി...

K സുധാകരന് അതൃപ്തിയോ?: ഡൽഹിയിൽ നിന്ന് തിരികെ മടങ്ങി, നാട്ടിൽ പരിപാടി ഉള്ളത് കൊണ്ടാണെന്ന് സണ്ണി ജോസഫ് | K Sudhakaran

🎙️ Latest Podcast

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കെ സുധാകരന് അതൃപ്തിയോ? അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങി. പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെങ്കിലും അതിൽ പങ്കെടുക്കാതെയാണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. (K Sudhakaran Returned from Delhi, Is he unhappy?)

സുധാകരന് അതൃപ്തിയില്ലെന്നും നാട്ടിൽ പരിപാടികളുള്ളതിനാലാണ് അദ്ദേഹം മടങ്ങിയതെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ തുടർന്ന് ചർച്ചകൾ നടത്തുന്നുണ്ട്.

തിരുവനന്തപുരത്ത് മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേരെ പരിഗണിക്കുന്നത് ആശയക്കുഴപ്പത്തിന് കാരണമാകുന്നു. തൃശ്ശൂർ ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിസന്ധിയാണ് നിലവിലുള്ളത്. പത്തനംതിട്ടയിൽ ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളിൽ ചർച്ചകൾ തുടരുന്നു. എറണാകുളത്തും മലബാറിലും തർക്കങ്ങൾ പരിഹരിക്കാനുണ്ട്.

നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ ഡൽഹിയിലുണ്ട്. അദ്ദേഹം കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുകുന്ദൻ കോൺഗ്രസിനോട് സഹകരിക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് കാരണം അദ്ദേഹത്തിന് സീറ്റ് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് മടിച്ചുനിൽക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.