Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKerala Assembly Election 2026രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: പാലക്കാട്ട് രാഷ്ട്രീയ പോര്...

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: പാലക്കാട്ട് രാഷ്ട്രീയ പോര് മുറുകുന്നു; UDF പ്രതിഷേധം ഇന്ന് | Ramesh Pisharody

🎙️ Latest Podcast

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നടപടിക്കെതിരെ ഇന്ന് രാവിലെ പാലക്കാട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തും.(Incident of BJP workers stopping Ramesh Pisharody, Political battle intensifies in Palakkad)

പാലക്കാട് വടക്കന്തറ ക്ഷേത്രത്തിന് പിന്നിലുള്ള ക്ഷേത്രത്തിലേക്ക് വോട്ട് അഭ്യർത്ഥിക്കാനായി പോകുകയായിരുന്നു രമേഷ് പിഷാരടി. രമേഷ് പിഷാരടി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ പ്രകോപിതരായ സ്ത്രീകൾ പ്രതിഷേധിക്കുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു.

സംഭവത്തിൽ ബിജെപിയെ തള്ളി എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ് രംഗത്തെത്തിയത് ശ്രദ്ധേയമായി. രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം, ഇത്തരം പ്രവണതകൾ പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.