Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026എംപിമാരുണ്ടേൽ മത്സരിക്കാനില്ല: കോൺഗ്രസിലെ മുതിർന്ന നേതാക്കൾ | Congress

എംപിമാരുണ്ടേൽ മത്സരിക്കാനില്ല: കോൺഗ്രസിലെ മുതിർന്ന നേതാക്കൾ | Congress

🎙️ Latest Podcast

തിരുവനന്തപുരം: ലോക്‌സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത്. എംപിമാർ മത്സരരംഗത്തിറങ്ങിയാൽ തങ്ങൾ വിട്ടുനിൽക്കുമെന്ന് പല നേതാക്കളും നിലപാട് അറിയിച്ചു കഴിഞ്ഞു.(If MP’s are contesting, we’ll not be contesting, says Senior Congress leaders

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പാർട്ടിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കെ. സുധാകരൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് വൈകുന്നേരം ഡൽഹിയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഉണ്ടായേക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് നേതൃത്വത്തിന്റെ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.