കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കണ്ണൂർ സീറ്റിനായി ഉറച്ച നിലപാടിലാണ് കെ. സുധാകരൻ. ഇത് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(High command says no to MPs, Kerala is closely observing K Sudhakaran’s stance)
അർധരാത്രി വരെ നീണ്ട സീറ്റ് നിർണ്ണയ ചർച്ചകൾ നിരീക്ഷിച്ച സുധാകരൻ, തനിക്ക് സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്കയിലാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും. സുധാകരന്റെ ഭാഗത്തുനിന്ന് വലിയൊരു പൊട്ടിത്തെറി ഉണ്ടാകുമോ എന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്.
കെ. സുധാകരനെ കൂടാതെ രംഗത്തുണ്ടായിരുന്ന അടൂർ പ്രകാശ് എംപിയും അതൃപ്തിയിലാണ്. ഇരുവരും മത്സരിക്കണമെന്ന് ഉറച്ചുനിന്നെങ്കിലും, എംപിമാർ ആരും നിയമസഭയിലേക്ക് വരേണ്ടെന്ന മല്ലികാർജുൻ ഖർഗെയുടെ കടുത്ത നിലപാടിന് മുന്നിൽ ഇരുവരുടെയും സമ്മർദ്ദ തന്ത്രങ്ങൾ പരാജയപ്പെടുകയായിരുന്നു. സുധാകരനെ പിണക്കാതെ കാര്യങ്ങൾ പരിഹരിക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്.

