Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala Assembly Election 2026'സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, പാർട്ടിയാണ് വലുത്, ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകമാണ്': MK...

‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, പാർട്ടിയാണ് വലുത്, ഹൈക്കമാൻഡ് തീരുമാനം എല്ലാവർക്കും ബാധകമാണ്’: MK രാഘവൻ MP | K Sudhakaran

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി. കെ. സുധാകരനുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് വലുതെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(High command decision applies to everyone, MK Raghavan MP about K Sudhakaran )

മത്സരിക്കാൻ താൻ സീറ്റ് ചോദിച്ചിട്ടില്ല, ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകിയിട്ടുമില്ല. തോൽക്കാൻ സാധ്യതയുള്ള സീറ്റുകൾ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എണ്ണം വർധിപ്പിച്ച് യുഡിഎഫ് സർക്കാർ രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. അവർ യുക്തിപൂർവ്വമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ സീറ്റുകളിലും യുഡിഎഫിനെ വിജയിപ്പിക്കുക എന്നതിനാണ് താൻ മുൻഗണന നൽകുന്നത്. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരണമെന്നും അതിനായി വിജയസാധ്യതയുള്ളവർക്ക് സീറ്റ് നൽകണമെന്നുമാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.